അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ചു

Update: 2021-11-28 07:56 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസി യുവാവ് മരിച്ചു. കൊളപ്പടി ഊരിലെ ദോഡത്തന്‍ (30) ആണ് മരിച്ചത്.

ഇന്നലെ ഉച്ച തിരിഞ്ഞാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കെ രാത്രി എട്ടുമണിയോടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Similar News