ബിജെപി ഭരണത്തില്‍ പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: എ കെ സലാഹുദ്ദീന്‍
'സ്വാതന്ത്ര്യം അടിയറ വെക്കില്ല' എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് നടത്തിയ ആസാദി സംഗമത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട: ബിജെപി ഭരണത്തിന്‍ കീഴില്‍ പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായും ഇതിനെതിരേ ജനങ്ങള്‍ സംഘടിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍ പറഞ്ഞു. 'സ്വാതന്ത്ര്യം അടിയറ വെക്കില്ല' എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി പന്തളത്ത് നടത്തിയ ആസാദി സംഗമത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പൗരത്വനിയമം കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്ത് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍ ചുട്ടെടുക്കുന്നത്.
കര്‍ഷകസമരത്തിന്റെ വിജയവും പൗരത്വ നിയമത്തിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി സമര രംഗത്ത് വന്നതും ഫാഷിസ്റ്റ് ഭരണഗൂഢത്തിന് മുന്നില്‍ സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ലെന്ന താക്കീതാണ് നല്‍കിയതെന്നും എ കെ സലാഹുദ്ദീന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂര്‍, ട്രഷറര്‍ ഷാജി ആനകുത്തി,ജില്ലാ കമ്മിറ്റിഅംഗങ്ങള്‍ ഷൈജു ഉളമ, സിയാദ് നിരണം, ബിനു ജോര്‍ജ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ ഖാന്‍, പന്തളം മുനിസിപ്പല്‍ പ്രസിഡന്റ് സുധീര്‍ പുന്തിലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.