പത്തനംതിട്ട ജില്ലയിലെ അങ്കണവാടികള്‍ക്ക് 10 വരെ അവധി

സൂര്യാതപം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലായതു കണക്കിലെടുത്താണ് നടപടി

Update: 2019-04-01 12:05 GMT

പത്തനംതിട്ട: സൂര്യാതപം കണക്കിലെടുത്ത് ജില്ലയിലെ 1389 അങ്കണവാടി സെന്ററുകളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ മാസം 10 വരെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

ഇവിടുത്തെ കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കുമെന്ന് കലക്ടർ അറിയിച്ചു. സൂര്യാതപം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലായതു കണക്കിലെടുത്താണ് കലക്ടറുടെ നടപടി.

Tags:    

Similar News