തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാറിനു വധഭീഷണിയെന്നു പരാതി. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായതെന്നും ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയതായും മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
Complaint that Minister VS Sunilkumar received death threats