തിരുവനന്തപുരം 414 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 375 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: ജില്ലയില്‍ പുതുതായി 414 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 375 പേര്‍ രോഗമുക്തരായി. നിലവില്‍ 3,493 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 293 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഏഴു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,211 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,233 പേര്‍ വീടുകളിലും 69 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,689 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.