മാധ്യമ പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്തിന്റെ മുഖാവരണം

ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ ക്യാമറാമാൻമാർ എന്നിവർക്കാണ് മുഖാവരണം വിതരണം ചെയ്യുന്നത്.

Update: 2020-08-04 07:00 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി ജില്ലാ പഞ്ചായത്ത്‌ കൈമാറിയ മുഖാവരണത്തിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ മധു നിർവഹിച്ചു. കേസരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, ജോയിന്റ് സെക്രട്ടറി ഒ രതി, സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ ക്യാമറാമാൻമാർ എന്നിവർക്കാണ് മുഖാവരണം വിതരണം ചെയ്യുന്നത്.

Tags:    

Similar News