തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടരകിലോ സ്വര്‍ണം പിടികൂടി

ഇന്നലെ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടിയിരുന്നു.

Update: 2019-03-16 14:14 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തുടര്‍ച്ചയായ രണ്ടാംദിനവും വന്‍സ്വര്‍ണവേട്ട. ഇന്ന് രണ്ടര കിലോ സ്വര്‍ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. രാവിലെ എട്ടരയ്ക്ക് ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്‌സ് ഇകെ-520 വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഒരാളെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കാസര്‍കോഡ് സ്വദേശി ഉള്‍പ്പടെ മൂന്നുപേരാണ് സ്വര്‍ണവുമായി പിടിയിലായത്. എന്നാല്‍ ഇവരുടെ അറസ്റ്റ് ഇതുവരേയും രേഖപ്പെടുത്തിയിട്ടില്ല.

അതിനിടെ, ഇന്നു വൈകീട്ട് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫുകാരെ തള്ളിമാറ്റി വിമാനത്താവളത്തിനുള്ളിലേക്ക് കടന്ന യാത്രക്കാരനെ പോലിസ് കസ്റ്റഡയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഇയാളെ ശംഖുമുഖം പോലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരനും കസ്റ്റഡിയിലാണ്. 

Tags:    

Similar News