ഹിജാബ് നിരോധനം: കോടതി വിധി സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് ശക്തിപകരുന്നത്- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-03-20 14:52 GMT

തിരുവനന്തപുരം: കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ച് നടത്തിയ കോടതി വിധി സംഘപരിവാര്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മതാചാരങ്ങളില്‍ നിര്‍ബന്ധമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല കോടതികള്‍ വിധി പറയേണ്ടത്. രാജ്യത്തിന്റെ ഭരണഘടന പൗരന് നല്‍കുന്ന മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടിയിരുന്നത്.

കര്‍ണടാക ഹൈക്കോടതി വിഭ്യാഭ്യാസ സ്ഥാപനങ്ങില്‍ നടത്തുന്ന ഹിജാബ് നിരോധനത്തിനെതിരേ ഐഎഫ്എഫ്‌കെ വേദിയായ ടാഗോര്‍ തിയറ്ററില്‍ 'ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കെതിരേ ചെറുത്തുനില്‍പ്പ്' എന്ന തലക്കെട്ടില്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി ഡെലിഗേറ്റുകള്‍ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി അംജദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, ഫൈസല്‍, കല്‍ഫാന്‍, സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News