ചുള്ളിമാനൂരിലെ നിർധന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി എസ്ഡിപിഐ
എസ്ഡിപിഐ ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളായാണ് സഹായമെത്തിച്ചത്.
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ദുരിതത്തിലായ നിർധന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി എസ്ഡിപിഐ ആനാട് പഞ്ചായത്ത് കമ്മിറ്റി. മൂന്ന് ഘട്ടങ്ങളായാണ് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ചുള്ളിമാനൂരിൽ സഹായമെത്തിച്ചത്.
ഒന്നാംഘട്ടമായി നിർധനരായ കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന വിതരണവും നടത്തി. രണ്ടാംഘട്ടമായി മാസ്ക്ക് വിതരണം നടത്തി. മൂന്നാംഘട്ടത്തിൽ 500 കുടുംബങ്ങൾക്ക് പച്ചകറി വിതരണം നടത്തി. പച്ചക്കറി കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ഇമ്മാനുവേൽ ലൂഥർ ചർച്ചിലെ ഫാ. സന്തോഷ് രാജ് നിർവഹിച്ചു. ജനങ്ങളെ സഹായിക്കാൻ സഹകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി ചുള്ളിമാനൂരിലെ എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചു.