പോക്‌സോ കേസ് പ്രതി സഫറിന്റെ രാജി ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എസ്ഡിപിഐ
കല്ലമ്പലം: പോക്‌സോ കേസ് പ്രതിയും നാവായികുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറുമായിരുന്ന സഫറിന്റെ രാജി എസ്ഡിപിഐ നടത്തിയ ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എസ്ഡിപിഐ മരുതിക്കുന്ന് വാര്‍ഡ് കമ്മിറ്റി. പോക്‌സോ കേസില്‍ അകപ്പെട്ട സഫറിനെ മരുതികുന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജി വെപ്പിച്ചു പാര്‍ട്ടിയില്‍ നിന്ന് മാത്രം പുറത്താക്കി മെമ്പര്‍ സ്ഥാനം രാജിവെപ്പിക്കാന്‍ തയ്യാറാകാതെ സിപിഎം കുടവൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വം ഒളിച്ചു കളിക്കുകയായിരുന്നു.
സഫറിന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജിക്കായി വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയും,
വാര്‍ഡിലെ ജനങ്ങളെ സഫറിനെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ കാപട്യംതുറന്ന് കാട്ടുന്നതിനു ഗൃഹസമ്പര്‍ക്കവും,പോസ്റ്റര്‍ പ്രചരണം, ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടെ ഉന്നതാധികാരികള്‍ക്ക് നിരവധി പരാതിയും എസ്ഡിപിഐ നല്‍കിയിരുന്നു.
സഫറിന്റെ രാജിക്കായി തെരുവിലും സോഷ്യല്‍ മീഡിയയിലൂടെയും എസ്ഡിപിഐ നടത്തിയ നിരന്തര പോരാട്ടങ്ങള്‍ സഫറിനെ സംരക്ഷിക്കാനുള്ള സിപിഎം ശ്രമം പൊളിയുകയായിരുന്നു.
യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് അമീര്‍ വളവനാട്ട്‌കോണം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം പയറ്റുവിള, മണ്ഡലം കമ്മിറ്റി അംഗം നസീറുദ്ധീന്‍ റോഡ് വിള തുടങ്ങിയവര്‍ സംസാരിച്ചു.