തിരുവനന്തപുരം നഗരമധ്യത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയയാളെ കാണാനില്ല

Update: 2024-07-13 10:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ആളെയാണ് കാണാതായത്. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് തോട് വൃത്തിയാക്കല്‍ നടന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയില്‍വെ ലൈനിന് അടിയില്‍ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടര്‍ന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാന്‍ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. തോട്ടില്‍ ധാരാളം മാലിന്യങ്ങള്‍ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങള്‍ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്.



Similar News