തിരുവനന്തപുരത്ത് ഇന്ന് 848 പേര്‍ക്ക് കൊവിഡ്;ഏഴ് മരണം

Update: 2020-10-17 15:01 GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 848 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . ഇതില്‍ 569 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 259 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍വിദേശത്തു നിന്നും അഞ്ചുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തി.

ഏഴുപേരുടെ മരണം കൊവിഡു മൂലമാണെന്നും സ്ഥിരീകരിച്ചു. കരമന സ്വദേശി രാജഗോപാല്‍(47), തൊളിക്കോട് സ്വദേശിനി ഭവാനി(70), ഇടപ്പഴിഞ്ഞി സ്വദേശി ഡട്ടു(42), കരുമം സ്വദേശി അജിത്കുമാര്‍(59), മഞ്ചംമൂട് സ്വദേശിനി വിജിത(26), വര്‍ക്കല സ്വദേശിനി ഉഷ(63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍(39) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 417 പേര്‍ സ്ത്രീകളും 431 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 97 പേരും 60 വയസിനു മുകളിലുള്ള 154 പേരുമുണ്ട്. പുതുതായി 1,546 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,399 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,963 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,893 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 860 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 282 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 33 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,855 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.




Similar News