ബിഎസ്എന്‍എല്‍ ഓഫിസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

കെപിസിസി ആഹ്വാന പ്രകാരം മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.

Update: 2021-11-20 13:03 GMT

മാള: രാജ്യത്ത് പെട്രോളിയം പാചകവാതക ഉല്‍പ്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ഓഫിസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ റാലിയും ധര്‍ണയും നടത്തി. കെപിസിസി ആഹ്വാന പ്രകാരം മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.

ധര്‍ണക്ക് മുന്നോടിയായിയ നടന്ന റാലി മാള ഇന്ദിരാ ഭവനില്‍ നിന്നാരംഭിച്ച് മാള ടൗണ്‍ ചുറ്റി മാള ബിഎസ്എന്‍എല്‍ ഓഫിസിനു മുമ്പില്‍ സമാപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസ് അധ്യക്ഷത വഹിച്ചു.


ഡിസിസി സെക്രട്ടറി വി എ അബ്ദുള്‍ കരീം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എം എ ജോജോ, വക്കച്ചന്‍ അമ്പൂക്കന്‍, എന്‍ എസ് വിജയന്‍, ടി ജി അരവിന്ദാക്ഷന്‍, മണ്ഡലം പ്രസിഡന്റുമാരായ നിര്‍മ്മല്‍ സി പാത്താടന്‍, ജോഷി കാഞ്ഞൂത്തറ, ടി പത്മകുമാര്‍, സാമ്പു കൈതാരന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ടി കെ കുട്ടന്‍, ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭന ഗോകുല്‍നാഥ്, കോണ്‍ഗ്രസ് നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു.

Tags:    

Similar News