തൃശൂര്‍: മാള പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സംഗമം ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുഭാഷ് അധ്യക്ഷത വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഹരീഷ് വാസുദേവന്‍, പി സി ഉണ്ണിച്ചെക്കന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മല്‍ സി പാത്താടന്‍, സിപിഎം മാള ഏരിയാ സെക്രട്ടറി ടി കെ സന്തോഷ്, കെപിസിസി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി വസന്തകുമാര്‍, നൗഷാദ് വാളൂര്‍(മുസ് ലിംലീഗ്), ജോസ് ജെ പൈനാടത്ത്(ജനതാദള്‍ എസ്), ഡേവിസ് പാറേക്കാട്ടില്‍(കേരളാ കോണ്‍ഗ്രസ്), കെ സി വര്‍ഗീസ് (എല്‍ജെഡി), മാള ഇമാം സുബൈര്‍ മാന്നാനി, റവ. ഫാദര്‍ ആന്റണി മുക്കാട്ടുക്കാരന്‍(അമ്പഴക്കാട് ഫൊറോന വികാരി), സി എന്‍ സുധാര്‍ജ്ജുനന്‍(എസ്എന്‍ഡിപി മാള യൂനിയന്‍ മുന്‍ പ്രസിഡന്റ്), കണ്‍വീനര്‍ പി പി സുബ്രമണ്യന്‍, കെ വി ഡേവിസ് സംസാരിച്ചു. ഇതിനോടുനുബന്ധിച്ച് ബഹുജന റാലി, ഗാന സദസ്സ് കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നാടന്‍ പാട്ടുകള്‍ എന്നിവയും ഉണ്ടായിരുന്നു.