മാള: കൊവിഡ് രോഗിയായ ദലിത് യുവതിയെ അടൂരില്‍ ആംബുലന്‍സില്‍ പീഡിപ്പിച്ച സര്‍ക്കാര്‍ ആബുലന്‍സ് ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദലിത് കോണ്‍ഗ്രസ് മാള ബ്ലോക്ക് കമ്മിറ്റി മാള ടൗണില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല നടത്തി. ഡിസിസി ജന. സെക്രട്ടറി ടി എം നാസര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
സോയ് കോലഞ്ചേരി, ദിലീപ് പരമേശ്വരന്‍, ജോഷി പെരേപ്പാടന്‍, വി എസ് അരുണ്‍ രാജ്, ജോയ്മണ്ടകത്ത്, സാബു കൈതാരത്ത്, വിനയന്‍ കാവനാട്, സെബു പറമ്പത്ത്, ടി എ അബ്ദുള്‍ കരീം, വിത്സന്‍ കാഞ്ഞൂത്തറ സംസാരിച്ചു.