
മാള: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാള കുഴൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ആലമിറ്റം ചൂളക്കല്‍ പരേതനായ രാജപ്പന്റെ മകന്‍ വിനോദ് (43) ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വെജിറ്റബിള്‍, ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനായിരുന്നു ഇദ്ദേഹം. കൊവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. മാള പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കള്‍: ജ്യോതിലക്ഷ്മി, ആര്യനന്ദ.