തൃശ്ശൂര്‍: ജില്ലയില്‍ കൊവിഡ് രോഗവ്യാപനം തടയുന്നതിനായി പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്:
കുന്നംകുളം നഗരസഭ: ഒന്നാം ഡിവിഷന്‍ (എരംകുളം റോഡ് മുതല്‍ റോസ് ഓഡിറ്റോറിയം വരെ). എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: രണ്ടാം വാര്‍ഡ് (അയ്യമ്പാടി കോളനി പ്രദേശം), ചാഴൂര്‍ ഗ്രാമപഞ്ചായത്ത്: 18ാം വാര്‍ഡ് (പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയ്ക്ക് എതിര്‍വശത്തുള്ള പ്രദേശം), മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്: എട്ടാം വാര്‍ഡ് (അമ്പനോളി പ്രദേശത്തെ വീട്ടുനമ്പര്‍ 26, 27, 28, 28എ, 30എ, 32 (ആകെ ആറ് എണ്ണം) എന്നീ വീടുകള്‍ അടങ്ങുന്ന പ്രദേശം.
അതേസമയം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.