ഉദിയൻകുളങ്ങര വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണിൽ

കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-08-01 08:30 GMT
ഉദിയൻകുളങ്ങര വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണിൽ

തിരുവനന്തപുരം: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, പനവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പനവൂർ, വാഴോട്, ആട്ടുകാൽ, കോതകുളങ്ങര, തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള ഉള്ളൂർ, ഞാണ്ടൂർകോണം, പൗഡിക്കോണം, ചെറു വയ്ക്കൽ എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Tags:    

Similar News