മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

Update: 2019-10-21 09:20 GMT

കല്‍പറ്റ: വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ വെണ്ടോല്‍ പറോട്ടിയില്‍ പരേതനായ രാജുവിന്റെയും അനിതയുടെയും മകന്‍ അര്‍ജ്ജുന്‍ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ അര്‍ജ്ജുന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കോയമ്പത്തൂര്‍ കെ സി ടി കോളജില്‍ അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. സഹോദരി: അശ്വതി. 



Similar News