വയനാട്ടില്‍ ആയുര്‍വേദ സെന്ററില്‍ മരിച്ച വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി
കല്‍പ്പറ്റ: വയനാട്ടില്‍ ആയുര്‍വേദ സെന്ററില്‍ വിദേശ വനിത മരിച്ച നിലയില്‍. മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ ചികില്സക്കെത്തിയതായിരുന്നു യുവതി. കാമറൂണ്‍ സ്വദേശി മോഗ്യം കാപ്റ്റു കാന്‍സര്‍ ബാധിതയായിരുന്നു. നവംബര്‍ 20 നാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
മാനന്തവാടിയിലെ സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചതായാണ് പരാതി . പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.