അടിപിടിക്ക് ശേഷം വീട്ടിലെത്തിയ മധ്യവയസ്‌കന്‍ മരിച്ചു; യുവാവ് അറസ്റ്റില്‍
ഹൃദയാഘാതമാണ് ജോണിന്റെ മരണത്തിന് കാരണമെന്നും സംഘര്‍ഷം ഇയാളുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായും ഡോക്ടര്‍ റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പുല്‍പ്പള്ളി: മാരപ്പന്‍മൂല അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ചതില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അയ്‌നാംപറമ്പില്‍ ജോണ്‍ (56) മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42)യാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായാറാഴ്ച വൈകിട്ട് മാരപ്പന്‍മൂല അങ്ങാടിയില്‍ വച്ച് ജോണും ലിജോയും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായതായി പോലിസ് പറഞ്ഞു. നാട്ടുകാര്‍ പിടിച്ചുമാറ്റിയതിന് ശേഷം വീട്ടിലെത്തിയ ജോണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ലിജോയുടെ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഹൃദയാഘാതമാണ് ജോണിന്റെ മരണത്തിന് കാരണമെന്നും സംഘര്‍ഷം ഇയാളുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായും ഡോക്ടര്‍ റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.