കല്‍പ്പറ്റ: കൂടല്‍കടവ് പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. നീര്‍വാരം സ്വദേശി മാങ്കോട്ടില്‍ ബിജു (42 ) നെ ആണ് ഇന്നലെ രാത്രി 11 മണിയോടെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തിന് മുകളില്‍ കണ്ടതോടെയാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.