മാനന്തവാടി:കുറുക്കന്‍മൂല കളപ്പുര കോളനിയിലെ ശോഭയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ശോഭ മരിച്ച് കിടന്ന സ്ഥലത്തിന്റെഉടമ കുറുക്കന്‍മൂല കളപ്പുരക്കല്‍ ജിനു ജോസഫി(44)നെയാണ് മാനന്തവാടി സിഐ എം എം അബ്ദുല്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കോളനിക്കടുത്ത് വയലില്‍ ശോഭയെ മരിച്ച നിലയില്‍ കണ്ടത്.