രണ്ടുവയസ്സുകാരി പിക്കപ്പ് ജീപ്പിനടിയില്‍പെട്ട് മരിച്ചു
നേപ്പാള്‍ സ്വദേശികളായ കമല്‍-ജാനകി ദമ്പതികളുടെ മകള്‍ മുന(2)യാണ് മരിച്ചത്
മാനന്തവാടി: വഞ്ഞോട് പുതുശ്ശേരി വളവില്‍ പിക്ക്-അപ്പ് ജീപ്പിനടിയില്‍പെട്ട് രണ്ട് വയസ്സുകാരി മരിച്ചു. പ്രദേശത്തെ ഫാമില്‍ ജോലി ചെയ്തുവരുന്ന നേപ്പാള്‍ സ്വദേശികളായ കമല്‍-ജാനകി ദമ്പതികളുടെ മകള്‍ മുന(2)യാണ് മരിച്ചത്. ഫാമില്‍ പുല്ല് ഇറക്കാന്‍ വന്ന പിക്ക് അപ്പ് ജീപ്പ് മുന്നോട്ടെടുത്തപ്പോള്‍ വാഹനത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ ടയറിനടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുനയെമാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.