രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 40 പേര്, എടവക 37 പേര്, മുട്ടില്‍ 24 പേര്, മാനന്തവാടി 23 പേര്, കോട്ടത്തറ 22 പേര്, ബത്തേരി 20 പേര്, കല്‍പ്പറ്റ 17 പേര്, നെന്മേനി 13 പേര്, മീനങ്ങാടി 11 പേര്, വെള്ളമുണ്ട 10 പേര്, കണിയാമ്പറ്റ, പനമരം, വൈത്തിരി 7 പേര് വീതം, നൂല്‍പ്പുഴ 5 പേര്, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍ 4 പേര് വീതം, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
196 പേര്‍ക്ക് രോഗമുക്തി
മാനന്തവാടി സ്വദേശികളായ 17 പേര്, മേപ്പാടി 12 പേര്, പടിഞ്ഞാറത്തറ 10 പേര്, മീനങ്ങാടി, പൊഴുതന 8 പേര് വീതം, വെള്ളമുണ്ട 7 പേര്, പനമരം 6 പേര്, തൊണ്ടര്‍നാട്, കല്‍പ്പറ്റ, ബത്തേരി 5 പേര് വീതം, പുല്പള്ളി 4 പേര്, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 3 പേര് വീതം, തവിഞ്ഞാല്‍ 2 പേര്, നെന്മേനി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 91 പേരുമാണ് രോഗമുക്തി നേടിയത്.
700 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.12) പുതുതായി നിരീക്ഷണത്തിലായത് 700 പേരാണ്. 333 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10055 പേര്. ഇന്ന് വന്ന 81 പേര് ഉള്‍പ്പെടെ 652 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1794 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 203300 സാമ്പിളുകളില്‍ 202854 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 187030 നെഗറ്റീവും 15824 പോസിറ്റീവുമാണ്.