മാക്സ് ഫാഷന്‍ ഓണം കലക്ഷന്‍ പുറത്തിറക്കി
മാക്സ് ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കലക്ഷന്‍ ചലച്ചിത്ര താരം മാളവിക മേനോന് തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയില്‍ പുറത്തിറക്കി
കൊച്ചി : ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്സ് ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കലക്ഷന്‍ ചലച്ചിത്ര താരം മാളവിക മേനോന് തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയില്‍ പുറത്തിറക്കി. ചടങ്ങിന് മുന്നോടിയായി മാക്സ് കിഡ്സ് ഓണപ്പൂക്കളം നടത്തി. കുട്ടികള്‍ ചേര്‍ന്ന് കിഡ്സ് മാക്സ് പൂക്കളമൊരുക്കിയപ്പോള്‍ മാളിവിക മേനോനും കൂടെച്ചേര്‍ന്നു. കുട്ടികള്‍ മാത്രം ചേര്‍ന്ന് പൂക്കളമൊരുക്കുന്ന നഗരത്തിലെ ആദ്യ പരിപാടിയാണിത്. വിവിധ കോളേജ്, ഐ ടി പാര്‍ക്ക് ഓഡിഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത മോഡലുകള്‍ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങള്‍ അവതരിപ്പിച്ച എക്സ്ക്ലൂസീവ് മാക്സ് ഓണം ക,ക്ഷനില്‍ റാമ്പില്‍ നടന്നു. മാക്സിന്റെ ഓണം കലക്ഷന്റെ ലോഞ്ചില്‍ പങ്കെടുക്കാന്‍ സാധിച്ചത് തികച്ചും ആഹ്ലാദകരമായിരുന്നുവെന്ന് മ നടി മാളവിക സി മേനോന് അഭിപ്രായപ്പെട്ടു
എക്സ്ക്ലൂസീവ് ഓണം കലക്ഷന്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാക്സ് ഫാഷന്‍ സംസ്ഥാന തലവന്‍ അനീഷ് രാധാകൃഷ്ണന് പറഞ്ഞു. വസ്ത്രങ്ങള്‍ ഏതൊരു ആഘോഷത്തിന്റെയും അവിഭാജ്യ ഘടകമായതിനാല്‍, ഈ ഉത്സവകാലത്ത് ആളുകളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ആഹ്ലാദവും നല്കാന് ബ്രാന്‍ഡ് മുന്‍കൈയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് 349 രൂപ മുതല്‍ മിതമായ നിരക്കില്‍ ഓണം ഫെസ്റ്റിവല്‍ എക്സ്ക്ലൂസീവ് ക്യുറേറ്റഡ് കളക്ഷനുമായി എത്തിയതായി മാക്സ് ഫാഷന്‍ റീജ്യണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിത്തു തുളസീധരന്‍ പറഞ്ഞു. ബ്രാന്‍ഡ് എക്സ്പീരിയന്‍സ് മാനേജര്‍ രഞ്ജിത്ത് കൃഷ്ണന്, ക്ലസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വികാസ് സുകുമാരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.