ഗുഡ്‌നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുമായി ഗോദ്‌റെജ്
വേപ്പ്, മഞ്ഞള്‍ എന്നിവ പ്രധാന ചേരുവയായ ഈ ഉല്‍്പന്നം ഫലപ്രദമായ ഒരു കൊതുകുനിവാരണി കൂടിയാണെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് കാറ്റഗറി ഹെഡ് സോമശ്രീ ബോസ് അശ്വതി പറഞ്ഞു
കൊച്ചി: ഗോദ്‌റെജ് പ്രകൃതിദത്തമായി നിര്‍മ്മിച്ച ഗുഡ്‌നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി വിപണിയിലെത്തിച്ചു. വേപ്പ്, മഞ്ഞള്‍ എന്നിവ പ്രധാന ചേരുവയായ ഈ ഉല്‍പന്നം ഫലപ്രദമായ ഒരു കൊതുകുനിവാരണി കൂടിയാണെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് കാറ്റഗറി ഹെഡ് സോമശ്രീ ബോസ് അശ്വതി പറഞ്ഞു.എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളായ മലേറിയ, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയവ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ കേരളത്തില്‍ 3933 ഡെങ്കി കേസുകളും 908 മലേറിയ കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിടുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളില്‍ നിന്നും രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ്‌നൈറ്റ് പുതിയ ഉല്‍്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും സോമശ്രീ ബോസ് അശ്വതി പറഞ്ഞു.വളരെ കുറഞ്ഞ ചെലവില്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഉല്‍്പന്നങ്ങള്‍ സഹായിക്കും.ഗുഡ്‌നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി മഞ്ഞള്‍, വേപ്പ് തുടങ്ങിയ 100 ശതമാനം പ്രകൃതിദത്തമായ ചേരുവകളോടെ നിര്‍മ്മിക്കുന്നതുമാണ്. ഗുഡ്‌നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി മൂന്നു മണിക്കൂര്‍ കൊണ്ടാണ് കത്തിത്തീരുന്നത്. 10 ചന്ദനത്തിരികള്‍ അടങ്ങുന്ന ഒരു പാക്കിന് 15 രൂപയാണ് വില. താങ്ങാനാവുന്ന വിലക്ക് വിപണിയിലെത്തുന്ന മികച്ച ഉത്പന്നങ്ങളില്‍ ഒന്നാണ് ഇതെന്നും സോമശ്രീ ബോസ് അശ്വതി പറഞ്ഞു.