പുതിയ ലിമിറ്റഡ് എഡിഷന്‍ സ്പോട്ടി ഫോര്‍ച്യൂണര്‍ ടിആര്‍ഡി അവതരിപ്പിച്ചു

ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയ്‌ക്കൊപ്പം ടൊയോട്ട റേസിങ് ഡവലപ്‌മെന്റി(ടി ആര്‍ ഡി)ന്റെ രൂപകല്‍പ്പനാ മികവുമായാണ് 'ഫോര്‍ച്യൂണര്‍ ടി ആര്‍ ഡി സ്‌പോട്ടി ലിമിറ്റഡ് എഡിഷന്റെ' വരവെന്ന് ടികെഎം സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു

Update: 2020-08-13 09:48 GMT

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ മികച്ച വാഹനങ്ങളിലൊന്നായ ഫോര്‍ച്യൂണറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലായ ടൊയോട്ട ടിആര്‍ഡി അവതരിപ്പിച്ചു. കാര്യക്ഷമതക്കും, കരുത്തിനുമൊപ്പം ആകര്‍ഷകമായ സവിശേഷതകളും, ഡ്യൂവല്‍ ടോണ്‍ ഡിസൈനും ടൊയോട്ട ടിആര്‍ഡിയെ വ്യത്യസ്തമാക്കുന്നു. 4ഃ2, 4ഃ4 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡീസല്‍ വേരിയന്റുകളിലായി ലഭ്യമാകുന്ന ഫോര്‍ച്യൂണറിന്റെ എക്‌സ് ഷോറൂം വില രാജ്യത്തെ കേരളം ഒഴികയുള്ള നഗരങ്ങളില്‍ യഥാക്രമം 34,98,000 രൂപ, 36,88,000 രൂപ എന്നിങ്ങനെയാണ്.ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയ്‌ക്കൊപ്പം ടൊയോട്ട റേസിങ് ഡവലപ്‌മെന്റി(ടി ആര്‍ ഡി)ന്റെ രൂപകല്‍പ്പനാ മികവുമായാണ് 'ഫോര്‍ച്യൂണര്‍ ടി ആര്‍ ഡി സ്‌പോട്ടി ലിമിറ്റഡ് എഡിഷന്റെ' വരവെന്ന് ടികെഎം സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

മികച്ച റോഡ് സാന്നിധ്യത്തിനൊപ്പം കൂടുതല്‍ സ്‌പോട്ടി സവിശേഷതകളും പുത്തന്‍ 'ഫോര്‍ച്യൂണറി'ല്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.ശുചിത്വത്തിനും ഡ്രൈവിംഗ് എളുപ്പത്തിനുമായി 360 ഡിഗ്രി പനോരമിക് വ്യൂ മോണിറ്റര്‍, ഓട്ടോ ഫോള്‍ഡിങ് ഔട്ട് സൈഡ് റിയര്‍ വ്യൂ മിററുകള്‍ പോലുള്ള ഏറ്റവും പുതിയ സവിശേഷതകളും ഫോര്‍ച്യൂണര്‍ ടിആര്‍ഡിയിലുണ്ട്. ഡ്യുവല്‍-ടോണ്‍ സ്‌റ്റൈലിഷ് എക്സ്റ്റീരിയര്‍, അതിശയപ്പെടുത്തുന്ന ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, പ്രീമിയം ഇന്റീരിയര്‍ എന്നിവ വാഹനത്തിനു കൂടുതല്‍ സ്പോട്ടി ലുക്ക് നല്‍കുന്നുണ്ട്. ചാര്‍ക്കോള്‍ ബ്ലാക്ക് ആര്‍ 18 ടിആര്‍ഡി അലോയ് വീലുകളാണ് മറ്റൊരു പ്രധാന സവിശേഷത.

സ്പെഷ്യല്‍ ടെക്നോളജി പാക്കേജിന് കീഴില്‍ ഫോര്‍ച്യൂണര്‍ ടിആര്‍ഡി നിരവധി ഡിജിറ്റല്‍ ഹൈടെക് ഓപ്ഷണല്‍ ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട് അതില്‍ 'ഹെഡ് അപ്പ് ഡിസ്പ്ലേ (എച്ച് യു ഡി), ടയര്‍ പ്രഷര്‍ മോണിറ്റര്‍ (ടിപിഎംഎസ്), ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍), വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, വെല്‍ക്കം ഡോര്‍ ലാംപ് തുടങ്ങിയ അത്യാധുനിക സവിശേഷതകള്‍ ഉള്‍പ്പെടുന്നു. കൂടാതെ, ടൊയോട്ട ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ആക്‌സസറിയായ എയര്‍ അയോണൈസറും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.സമാനതകളില്ലാത്തതും സെഗ്മെന്റിലെ തന്നെ പ്രഥമ നിരയിലുള്ളതുമായ സവിശേഷതകളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റൊരു ശ്രമമാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി ലിമിറ്റഡ് പതിപ്പെന്ന് നവീന്‍ സോണി പറഞ്ഞു. ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ വാഹന ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News