താഹയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി: യുഎപിഎ കേസുകളിലെ അപകടത്തെ കുറിച്ച് അഡ്വ. തുഷാര്‍ നിര്‍മല്‍
പോലിസിന് വിപുലമായ അധികാരം അനുവദിച്ചു കൊടുക്കുന്നു എന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയും വെല്ലുവിളിയുമാണ്.' രാഷ്ട്രീയമായും നിയമപരമായും വിമര്‍ശിക്കപ്പെടേണ്ടേ ഒരു വിധിയാണ് എന്നാണ് അഭിപ്രായം. അഡ്വ. തുഷാര്‍ നിര്‍മല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്ന് അഡ്വ. തുഷാര്‍ നിര്‍മല്‍. 'ഈ വിധിയിലെ ഏറ്റവും വലിയ അപകടം ഒരു എകഞ ഉം തൊണ്ടിയായി ഒരു നോട്ടിസോ പുസ്തകമോ ഉണ്ടെങ്കില്‍ യുഎപിഎ കേസില്‍ പ്രതിയാക്കപ്പെടാമെന്നും ജാമ്യം നിഷേധിക്കപ്പെടാമെന്നതുമാണ്. പോലിസിന് വിപുലമായ അധികാരം അനുവദിച്ചു കൊടുക്കുന്നു എന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയും വെല്ലുവിളിയുമാണ്.' രാഷ്ട്രീയമായും നിയമപരമായും വിമര്‍ശിക്കപ്പെടേണ്ടേ ഒരു വിധിയാണ് എന്നാണ് അഭിപ്രായം. അഡ്വ. തുഷാര്‍ നിര്‍മല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധി തീര്‍ത്തും നിരാശാജനകമാണ് എന്ന് മാത്രമല്ല മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരവും കൂടിയാണ്. രാഷ്ട്രീയമായും നിയമപരമായും വിമര്‍ശിക്കപ്പെടേണ്ടേ ഒരു വിധിയാണ് എന്നാണ് അഭിപ്രായം. എന്നാല്‍ ഈ വിധിയിലെ ഏറ്റവും വലിയ അപകടം ഒരു എകഞ ഉം തൊണ്ടിയായി ഒരു നോട്ടീസോ പുസ്തകമോ ഉണ്ടെങ്കില്‍ യു.എ.പി.എ കേസില്‍ പ്രതിയാക്കപ്പെടാമെന്നും ജാമ്യം നിഷേധിക്കപ്പെടാമെന്നതുമാണ്. പൊലീസിന് വിപുലമായ അധികാരം അനുവദിച്ചു കൊടുക്കുന്നു എന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയും വെല്ലുവിളിയുമാണ്.
ത്വാഹാക്കും അലനും എതിരെ പ്രധാനമായും ആരോപിക്കപ്പെട്ട കുറ്റം 38,39 വകുപ്പുകള്‍ പ്രകാരമായിരുന്നു. ഈ കുറ്റങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടുമ്പോള്‍ ഭീകരസംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടുപോകണമെന്ന ഉദ്ദേശത്തോടെ ആ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും,മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും,സഹായങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതായി ബോധ്യപ്പെടുന്ന തെളിവുകള്‍ ഉണ്ടാകണം.അതായത് ഈ കുറ്റങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ രണ്ടു ഘടകങ്ങള്‍ ഉണ്ട്. ഒന്നാമത് നിരോധിത സംഘടനയുമായി സഹകരിക്കുക.രണ്ടാമത് ആ സഹകരണം നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെ ആയിരിക്കണം. പന്തീരാങ്കാവ് കേസില്‍ അലനും ത്വാഹാക്കും എതിരെ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധമായി ഹാജരാക്കിയ രേഖകളും സാക്ഷി മൊഴികളും പരിശോധിച്ച വിചാരണ കോടതി അലനും ത്വാഹയും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളാണെന്നു പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ തക്ക തെളിവുണ്ടെന്നും പക്ഷെ അവര്‍ ആ സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി വിശ്വസിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കാണുകയും ചെയ്തു. കൂടാതെ 2004 ലെ പിയുസിഎല്‍ കേസിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവുക എന്നാല്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള,അല്ലെങ്കില്‍ അതിനെ സഹായിക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ ആണ് ഉദ്ദേശിക്കുന്നത് എന്നും നിരീക്ഷിക്കുകയുണ്ടായി. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അലനും ത്വാഹാക്കും എതിരെയുള്ള കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നു വിശ്വസിക്കാനുള്ള സാമഗ്രികളൊന്നും കേസ് ഡയറിയില്‍ എല്ലാ എന്ന് കണ്ടെത്തി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്നത്.
എന്നാല്‍ ഈ നിഗമനങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ് ഹൈക്കോടതി ചെയ്തത്. അലനും ത്വാഹയും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു എന്നതിന് വിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്നു കണ്ട ഹൈക്കോടതി പക്ഷെ പിന്നീട് ചെയ്തത് ആ സഹകരണം നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നതിന് പ്രത്യക്ഷ തെളിവുകള്‍ ഇല്ലെങ്കിലും അത് അനുമാനിക്കാവുന്നതാണ് എന്ന നിഗമനത്തില്‍ എത്തി ചേരുകയായിരുന്നു. നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ട് പോകുക എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച 2004 ലെ പിയുസിഎല്‍ വിധി പരിഗണിക്കാനും പിന്തുടരാനും ഹൈക്കോടതി തയാറായില്ല എന്ന് മാത്രമല്ല അതില്‍ നിന്നും വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്‍കുകയും ചെയ്തു. കീഴ്‌ക്കോടതി അതിന്റെ വിധിന്യായത്തിനു അടിസ്ഥാനമാക്കിയ വിധിന്യായങ്ങളില്‍ ഒന്നൊഴികെ മറ്റൊന്നും പരിഗണിക്കാന്‍ ഹൈക്കോടതി തയാറായില്ല.
ഈ സമീപനത്തിലെ അപകടം വളരെ വലുതാണ് .
ഭീകര സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ സഹകരിക്കുക എന്നാല്‍ ഭീകര പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ സഹായിക്കുകയോ,പ്രോത്സാഹിപ്പിക്കുകയോ , മുന്നോട്ട് കൊണ്ട് പോകുകയോ ചെയ്യുന്ന പ്രവര്‍ത്തനം ആണ് ഉദ്ദേശിക്കുന്നത് എന്നാണ് 2004 ലെ ുൗരഹ കേസില്‍ സുപ്രീം കോടതി വ്യാഖ്യാനിച്ചത്. ഇതില്‍ ഭീകര പ്രവര്‍ത്തനം എന്ന വാക്കു അടിവരിയിട്ടു വായിക്കേണ്ടതാണ്. ഇതാണ് അലന്‍ത്വാഹാ കേസില്‍ വിചാരണ കോടതി അടിസ്ഥാനമാക്കിയത്. എന്നാല്‍ ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഭീകര സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നതും ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുക എന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വ്യാഖ്യാനം അംഗീകരിക്കുകയാണെങ്കില്‍ ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന വക്കീല്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് വേണമെങ്കില്‍ ആരോപിക്കപ്പെടാം. ഭീകര സംഘടനയുടെ പ്രവര്‍ത്തകരുമായി ഇന്റര്‍വ്യൂ നടത്തുന്ന അല്ലെങ്കില്‍ ഭീകര സംഘടനയെ സംബന്ധിച്ച വാര്‍ത്ത നല്‍കുന്ന പത്രപ്രവര്‍ത്തകര്‍, ഭീകര സംഘടനയിലെ പ്രവര്‍ത്തകരെ ചികിതസിക്കുന്ന ഡോകടര്‍ ,അങ്ങനെ ആരും,നാളെ ഭരണകൂടത്തിന്റെ താല്പര്യമനുസരിച്ച്, ഭീകര സംഘടനയെ സഹായിച്ചു എന്ന കുറ്റാരോപണത്തിനു വിധേയരാകാം.
പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധിയുടെ ഏറ്റവും വലിയ അപകടം ഇതാണ്. വീരപ്പന്‍ വേട്ടയുടെ ഭാഗമായി നിരവധി ഗ്രാമീണര്‍ക്കെതിരെ ഭീകര സംഘടനയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെ വീരപ്പന്‍ സംഘവുമായി സഹകരിച്ചു എന്നാരോപിച്ച് പോട്ടയിലെ വകുപ്പുകള്‍ ചുമത്തി കേസ്സെടുത്തിരുന്നു. വീരപ്പന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷണം നല്കിയതിനുള്‍പ്പടെയാണ് ഇപ്രകാരം കേസ്സെടുത്തത്. അത്തരം ഒരു സാഹചര്യത്തിനാണ് ഹൈക്കോടതി വിധി വാതില്‍ തുറന്നു കൊടുത്തിരിക്കുന്നത് .ഹൈക്കോടതി വിധിയിലെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവമായ ഒരു പ്രശ്‌നം ഇതാണ്.
പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ് എന്ന് മാത്രമല്ല മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിടത്തോളം...
Posted by Thushar Nirmal on Wednesday, January 6, 2021