അമൃത്പാല്‍ സിങ്ങ് എംപിക്കെതിരേ യുഎപിഎ ചുമത്തി

Update: 2025-01-09 16:52 GMT

അമൃത്‌സര്‍: പഞ്ചാബിലെ ഘഡൂര്‍സാഹിബ് എംപിയായ അമൃത്പാല്‍ സിങ് ഖല്‍സക്കെതിരേ യുഎപിഎ ചുമത്തി പോലിസ്. അമൃത്പാല്‍സിങ്ങിന്റെ അനുയായികള്‍ ജനുവരി 14ന് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനിരിക്കെയാണ് നടപടി. ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിങിനെ നിലവില്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ് അടച്ചിരിക്കുന്നത്.

2024 ഒക്ടോബര്‍ ഒമ്പതിന് ഗുര്‍പ്രീത് സിങ് എന്ന യൂട്യൂബര്‍ ഹരി നാവു ഗ്രാമത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ അമൃത്പാല്‍സിങിന് പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്നാണ് യുഎപിഎ പ്രകാരം കേസെടുത്ത് പ്രതിചേര്‍ത്തിരിക്കുന്നത്. യുഎപിഎ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കേസിലെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി ഫരീദ്‌കോട്ട് എസ്എസ്പി പ്രഗ്യ ജെയിന്‍ പറഞ്ഞു.

Tags:    

Similar News