നേതൃതലത്തിലെത്താം; മനസ്സുണ്ടെങ്കില്‍
എല്ലായിടത്തും പുരുഷനെ പോലെ തന്നെ സ്ത്രീകളെയും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു നേതാവാകാന്‍ മനസ്സുണ്ടെങ്കില്‍ അവസരങ്ങള്‍ അനവധിയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ നേതൃപാടവമുള്ള സ്ത്രീകള്‍ക്ക് അവസരങ്ങളേറെയാണ്. എല്ലായിടത്തും പുരുഷനെ പോലെ തന്നെ സ്ത്രീകളെയും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു നേതാവാകാന്‍ മനസ്സുണ്ടെങ്കില്‍ അവസരങ്ങള്‍ അനവധിയാണ്.
പുത്തന്‍ ആശയങ്ങളും തീരുമാനങ്ങളും ഉപയോഗിച്ച് ഒരു സമൂഹത്തെ വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവരെയാണ് നാം ലീഡര്‍ എന്നു വിളിക്കുന്നത്. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള നല്ല കഴിവും അവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനുള്ള പാടവവും ഉണ്ടെങ്കില്‍ അണികള്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടും.
ചുറ്റുമുള്ളവരോട് ബഹുമാനവും സഹകരണ മനോഭാവവും കാട്ടിയാല്‍ തന്നെ കാര്യക്ഷമതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവും. ഏറ്റവുമാദ്യം വേണ്ടത് മാനുഷിക ബന്ധങ്ങളെ കുറിച്ചുള്ള അറിവ് തന്നെയാണ്. ഊര്‍ജ്ജസ്വലതയും സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള കഴിവും കൂടിയായാല്‍ ഏറെ പ്രയോജനപ്പെടും. വിട്ടുവീഴ്ച ചെയ്യാനുള്ള മനോഭാവമാണ് മറ്റൊന്ന്. എല്ലാ കാര്യങ്ങളും ഗ്രഹിക്കാനായാല്‍ കാര്യങ്ങള്‍ എളുപ്പമാവും. സമകാലിക അറിവും വിവര സാങ്കേതിക അറിവുമുണ്ടാവുന്നത് നേതൃഗുണങ്ങളില്‍ അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ ക്ഷേമമാവണം മുഖ്യലക്ഷ്യം.
സമൂഹത്തിന് ഉപകാരപ്പെടുന്ന വിവരങ്ങള്‍ ശേഖരിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുന്നതിലൂടെ ലക്ഷ്യം നേടാനാവും. ഇതോടെ പിന്നില്‍ അണിനിരക്കുന്നവര്‍ക്കും ആത്മാര്‍ഥത കൂടും. നല്ലൊരു നേതാവ് ഗ്രൂപ്പിലെ മറ്റു വ്യക്തികളുമായി അഭിപ്രായം പങ്കു വയ്ക്കുകയും കേള്‍ക്കുകയും ചെയ്യും. ഇതിലൂടെ ഏറ്റവും മികച്ച തീരുമാനമെടുക്കാനും അവ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കാനും കഴിയും.