ലോക്ക്ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം; 20 പേര്‍ക്കെതിരേ കേസ്
പാലക്കാട് കുമരംപുത്തൂരിലായിരുന്നു ലോക്ക്ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.
പാലക്കാട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം. സംഭവത്തില്‍ 20 പേര്‍ക്കെതിരേ മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തു. പാലക്കാട് കുമരംപുത്തൂരിലായിരുന്നു ലോക്ക്ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.
മണ്ണാര്‍ക്കാട് കുമരംപുത്തൂരിലെ സപ്‌ളൈകോ പാക്കിങ് കേന്ദ്രത്തില്‍ വച്ചായിരുന്നു എഐഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാര്‍ക്കാടിന്റെ പിറന്നാള്‍ ആഘോഷം. മാസ്‌ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയുമായിരുന്നു ആഘോഷങ്ങള്‍. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കുമരംപുത്തൂര്‍ പഞ്ചായത്തംഗം, എഐവൈഎഫ് പ്രവര്‍ത്തകര്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.