ന്യൂനപക്ഷങ്ങളുടെ ഇരവാദം അംഗീകരിക്കാനാവില്ല: നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ ഇരവാദം അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്പികം മാത്രമാണെന്നും നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇരയായി സ്വയം കരുതുന്നത് തെറ്റാണ്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന് സ്വകാര്യ ചാനലില്‍ പറഞ്ഞു.
മുത്തലാക്ക് നിരോധന ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. 30 വര്‍ഷമായി മുത്തലാക്കിനെ എതിര്‍ത്തു വരുന്നു. മുത്തലാക്കില്‍ കേരളത്തില്‍ ഫലപ്രദമായ സംവാദത്തിന് ശ്രമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടില്ലെന്നും നിയുക്ത ഗവര്‍ണര്‍ പറഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തു.