ഡല്‍ഹി: ഭക്ഷണത്തിന് രുചിയില്ലെന്ന കാരണം പറഞ്ഞ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ യുവാവ് ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് വിവേക് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സംഘംവിഹാറിൽ ഈ മാസം എട്ടിനാണ് സംഭവം. വീട്ടിലെത്തിയ വിവേക് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ഭക്ഷണം നല്‍കിയ ഉടനെ തന്നെ വിവേക് പാത്രം വലിച്ചെറിയുകയായിരുന്നു. ഭക്ഷണത്തെച്ചൊല്ലി വിവേക് ഭാര്യയോട് വഴക്കിടുകയും ചെയ്തു. പുലര്‍ച്ചെ 1.30 ന് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ ദേഹത്ത് വിവേക് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടത്തെയിയ വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. 20ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിൽസയിലാണ്.