കൊളത്തൂർ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ദുരൂഹ സ്‌ഫോടനം; പരിക്കേറ്റയാൾ മരിച്ചു
മലപ്പുറം: കൊളത്തൂരിന് സമീപം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലുണ്ടായ ദുരൂഹ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടിയിലെ നരസിംഹ മൂർത്തി ക്ഷേത്രം ഭാരവാഹിയായ കടന്നമറ്റ ഗോപാലന്റെ മകൻ രാമദാസ് (62) ആണ് മരിച്ചത്. കഴിഞ്ഞമാസം 30ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ക്ഷേത്രത്തിനുള്ളിൽ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ വയറിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റ രാമദാസിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കേ ഇന്ന് (വെള്ളി)രാത്രിയോടെയാണ് രാംദാസ് മരിച്ചത്. സംഭവം വിവാദമായതോടെ, ക്ഷേത്രത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും ക്ഷേത്രത്തില്‍ കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടുവന്ന വെടിമരുന്ന് അബദ്ധത്തില്‍ മാലിന്യത്തിൽപ്പെട്ടതാണ് സ്‌ഫോടന കാരണമെന്നുമായിരുന്നു പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നത്. സംഭവം നടന്ന ഉടനെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് കുതിച്ചെത്തിയതും ആര്‍എസ്എസ് ഇടപെടലും ദൂരുഹത ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിലാസിനി. മക്കൾ: വിനീഷ് ദാസ്, വിപിൻദാസ്, വിജീഷ് ദാസ്. മരുമക്കൾ: അതുല്യ, പ്രിൻസി. സഹോദരങ്ങൾ: ഇന്ദിര, രാധ, ബാലസുബ്രഹ് മണ്യൻ, ജനാർദ്ധനൻ, വത്സല, അമ്മിണി, ഉണ്ണികൃഷ്ണൻ.