മധുര : ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ ഇരുപതിനാലാം പാർട്ടി കോൺഗ്രസ് ആരംഭിക്കും. 50 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത് .1972 ജൂൺ 27 മുതൽ ജൂലൈ രണ്ടു വരെ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന അതേ മൈതാനത് 24-ാം പാർട്ടി കോൺഗ്രസും നടക്കുന്നത് .819 പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിൽ കഴിഞ്ഞ മൂന്നു വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും, വരും മൂന്നുവർഷത്തേക്കുള്ള രാഷ്ട്രീയ നിലപാടുകൾക്ക് രൂപം നൽകുകയും ചെയ്യുന്നതാണ് . നാളെ കാലത്ത് വിമൽ ബസു പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.