ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില കമ്പനികള്‍ അത്തരം വസ്തുക്കള്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.