ആലപ്പുഴ: കുട്ടനാടിനു സമീപം എടത്വ കൈതമുക്ക് ജങ്ഷനില്‍ കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തലവടി തണ്ണുവേലില്‍ സുനിലിന്റെ മക്കളായ മിഥുന്‍ എം പണിക്കര്‍, നിമല്‍ എം പണിക്കര്‍ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയില്‍ നിന്നു വീട്ടിലേക്ക് വരുന്ന വഴിയില്‍ പച്ച ജങ്ഷനു സമീപം ഇവര്‍ ഓടിച്ച കാര്‍ മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
Two killed in car accident in Edathwa