മസ്ജിദുന്നബവിയില്‍ പ്രവേശനം നിയന്ത്രിക്കുന്നതിന് പുതിയ ആപ്പ് കൂടി ആരംഭിച്ചു
ദമ്മാം: മസ്ജിദുന്നബവിയില്‍ പ്രവേശനം നിയന്ത്രിക്കുന്നതിനു സാഇറൂന്‍ എന്ന പേരില്‍ പുതിയ ആപ്പ് കൂടി ആരംഭിച്ചു.
മസ്ജിദുന്നബവിക്കുള്ളിലെ തിരക്ക് മുന്‍ കൂട്ടി മനസ്സിലാക്കിയാണ് മസ്ജിനുള്ളില്‍ പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിന്നുമായി പുതിയ ആപ്പ് രൂപ കല്‍പന ചെയ്തതെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.
ഇന്നലെ മുതല്‍ മസ്ജിദുന്നബവിയിലും റൗദ ശരീഫിലും പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. ഇഅ്തിമാറനാ എന്ന ആപ്പ് വഴി മുന്‍ കൂട്ടി അനുമതി നേടിയാണ് പ്രവേശനം.