ദോഹ: ഖത്തറില്‍ വാക്‌സിനെടുത്താല്‍ ലഭിക്കുന്ന ഇളവുകളുടെ കാലാവധി ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം മുതല്‍ 12 മാസം വരെയാണ് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കുകയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പുതിയ യാത്രാ നിബന്ധനകളില്‍ പറയുന്നു.
സമാനമായി കൊവിഡ് വന്ന് ഭേദമായവര്‍ക്കുള്ള ഇളവിന്റെ കാലപരിധിയും 12 മാസമാക്കി. ആദ്യം ആറ് മാസമായിരുന്നു വാക്‌സിന്‍ കാലാവധി. പിന്നീട് 9 മാസമാക്കി വര്‍ധിപ്പിച്ചു. പുതിയ ഗവേഷണങ്ങള്‍ക്ക് അനുസരിച്ച് ഈ കാലപരിധിയില്‍ മാറ്റം വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.