ബിഗ്‌ബോസ് താരം എംഡിഎംഎയുമായി പിടിയില്‍

സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീന്‍-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

Update: 2024-11-17 00:57 GMT

ഇടുക്കി: രാസലഹരിയുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. പത്തര ഗ്രാം എംഡിഎംഎയും ഒമ്പത് ഗ്രാം കഞ്ചാവുമായി സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീന്‍-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവില്‍ മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവര്‍ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. ഒരു അഡാര്‍ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായിരുന്നു.

Tags:    

Similar News