തൃശൂര്‍: തൃശൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ ആദ്യ യോഗം മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10.30 ന് ഓണ്‍ലൈനായി ചേരും. അതോറിറ്റി ചെയര്‍മാനും റവന്യു വകുപ്പ് മന്ത്രിയും ആയ അഡ്വ.കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പങ്കെടുക്കും. എം പി മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, വിവിധ എംഎല്‍എമാര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, മലപ്പുറം ജില്ലാ കലക്ടര്‍ എം കെ റഫീഖ, വിവിധ ജനപ്രതിനിധികള്‍,
തൃശൂര്‍ മലപ്പുറം ജില്ലകളിലെ ജലസേചനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ , കേരള അഗ്രോ ഇന്‍ഡസ്ട്രീസ് , കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
2012 ല്‍ ആരംഭിച്ച നബാര്‍ഡ് പദ്ധതികള്‍ (കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍), 2018 ല്‍ ആരംഭിച്ച യന്ത്ര വല്‍ക്കരണ പദ്ധതികള്‍ , 2019 ല്‍ ആരംഭിച്ച റീബില്‍ഡ് കേരള ഇനീഷ്യയെറ്റിവ് (ആര്‍.കെ.ഐ.) പദ്ധതികള്‍ എന്നിവ യോഗത്തില്‍ അവലോകനം ചെയ്യും.