ഗിന്നസ് ജേതാക്കളെ അർഹമായ രീതിയിൽ പരിഗണിക്കുന്ന കാര്യം സർക്കാരിന് മുന്നിൽ കൊണ്ടുവരും: വി ഡി സതീശൻ

Update: 2022-11-22 02:05 GMT

വിസ്മയകരമായ പ്രവർത്തനങ്ങളും പ്രകടനങ്ങളുംനടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി കൊച്ചു കേരളത്തിന്റെ പേര് ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗിന്നസ് ജേതാക്കൾ രാജ്യത്തിന് അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ഗിന്നസ് നേട്ടം കൈവരിച്ചവരെ അർഹമായ രീതിയിൽ പരിഗണിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.




 സംസ്ഥാന ഭാരവാഹികളായിവ്യക്തിഗത ഇനത്തിൽ ഗിന്നസ് നേടിയ വരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന സംഗമം അമേസിങ് 22 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈബി ഈഡൻ, വിനു മോഹൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ എ. ജി. ആർ എച്ച്. പ്രസിഡന്റ് പ്രജേഷ് കണ്ണൻ അധ്യക്ഷത വഹിച്ചു.

67 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സി ന്റെ ചരിത്രത്തിൽ കേരളക്കരയിൽ നിന്ന് ഇതുവരെ 54 പേർക്കാണ് വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലഭിച്ചിട്ടുള്ളൂവെന്നും ആദ്യമായി ഗിന്നസ് നേട്ടം കൈവരിച്ചത് പ്രേംനസീർ ആണെന്നും അവസാനമായി അത്‌ ലഭിച്ചത് കാനായി കുഞ്ഞിരാമന് ആണെന്നും യോഗം വിലയിരുത്തി.

സംസ്ഥാന ഭാരവാഹികളായി

ഗിന്നസ് സത്താർ ആദൂർ (പ്രസിഡന്റ് ), ഡോ. സുനിൽ ജോസഫ് (സെക്രട്ടറി ), പ്രിജേഷ് കണ്ണൻ (ട്രഷറർ ), ഡോ. തോമസ് ജോർജ്, ജോബ് പൊട്ടാസ്, ലത കളരിക്കൽ (വൈസ്. പ്രസിഡന്റ്‌ ), ഗിന്നസ് റിനീഷ്, വിജിതരാജേഷ് , കെ. വി. ബാബു മാസ്റ്റർ, ജോൺ പോൾ , സിയ മുഹമ്മദ്‌ (ജോ. സെക്രട്ടറി ) അശ്വിൻ വാഴുവേലിൽ (കോ - ഓർഡിനേറ്റർ ) രക്ഷാധികാരികളായി ബ്ലസി ഗിന്നസ് പക്രു കാനായി കുഞ്ഞിരാമൻയും എന്നിവരെ തിരഞ്ഞെടുത്തു.

ജോൺ പോൾ, bജോസൂട്ടി എൽബിൻ വിൻസൺ പല്ലിശ്ശേരി ബാബു മാസ്റ്റർ, അശ്വിൻ വാഴുവേലിൽ, ശാന്തി സത്യൻ, ജോബ് പൊട്ടാസ് എന്നിവർ വിസ്മയകരമ പ്രകടനങ്ങൾ നടത്തി.

Similar News