കൊടുവള്ളി : എസ് വൈ എസ് കൊടുവള്ളി സോണ്‍ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗം ആര്‍ സി എഫ് ഐ യുമായി നടപ്പാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് റശീദ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന പദ്ധതി സമര്‍പ്പണം അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകള്‍, എയര്‍ ബെഡ് തുടങ്ങിയവയും കാഴ്ചപരിമിതിയുള്ളവര്‍ക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിന്‍ തൈകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. മര്‍കസ് ആര്‍ സി എഫ് ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോണ്‍ നേതാക്കളായ ഒ എം ബശീര്‍ സഖാഫി, ശരീഫ് മാസ്റ്റര്‍, ബശീര്‍ സഖാഫി കളരാന്തിരി, ബിശ്ര്‍ പി ടി, അശ്റഫ് മാവുള്ളകണ്ടം, നൗഫല്‍ പെരുമണ്ണ, ജാബിര്‍ ആവിലോറ എന്നിവര്‍ സംബന്ധിച്ചു.