ഇഫ്താർ സൗഹൃദ സംഗമം നടത്തി

Update: 2025-03-21 14:25 GMT
ഇഫ്താർ സൗഹൃദ സംഗമം നടത്തി

കണ്ണൂർ : എസ്ഡിപിഐ കണ്ണൂരിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമത്തിൽ, സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ്, ആർ ജെ ഡി, വെൽഫെയർ പാർട്ടി, , സുന്നി യുവജന ഫെഡറേഷൻ, ജമാഅത്തെ ഇസ്‌ലാമി, ഐഎൻഎൽ,, തണൽ ചാരിറ്റബിൾ ട്രസ്റ്റ്,, സ്നേഹ സല്ലാപം ട്രസ്റ്റ്,, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ നേതാക്കൾ പങ്കെടുത്തു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ മൗലവി, ഉദ്ഘാടനം ചെയ്തു. മണ്ഡലം എസ്ഡിപിഐ പ്രസിഡൻറ് ഇഖ്ബാൽ പൂക്കുണ്ടിൽ അധ്യക്ഷത വഹിച്ചു, എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അംഗവും ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ ഹാഷിം കലിമ റമദാൻ സന്ദേശം നൽകി. തണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മൻസൂർ ആശംസകൾ അർപ്പിച്ചു ജാസ്ർ സ്വാഗതവും റഫീഖ് എംപി നന്ദിയും പറഞ്ഞു ..മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഷിബിൻ, സിപിഎം പ്രവർത്തകനും ഡാനൊ സ്പോർട്സ് സിറ്റി ഫൗണ്ടർ ഹംറാസ് ,ഐ എൻ എൽ ജില്ലാ സെക്രട്ടറി അസ്ലം പിലാകിൽ ,വെൽഫെയർ പാർട്ടി നേതാവ് കല്ലാക്ക്., ജമാഅത്തെ ഇസ്ലാമി നേതാവ് ഖാലിദ് ,ആർജെഡി കോർപ്പറേഷൻ പ്രസിഡൻറ് ജമാൽ, കണ്ണൂർ സിറ്റി സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ശരീഫ് മൗലവി,

സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ അബു അൽമാസ് കവുക്കാബുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് റഹീസ് ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു.

Similar News