കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥയാത്രപുറപ്പെട്ട സംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പൈറ്റുമാരും നാല് തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.
ഗുരുഛട്ടിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ആറ് മൃതദേഹങ്ങളും കണ്ടെടുത്തു.
കേദാര്‍നാഥില്‍നിന്ന് പുറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുളളിലാണ് അപകടം നടന്നത്. പൈലറ്റുമാരടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു.