എബിസി കാർഗോ ബ്ലാക്ക് ആൻ്റ് വൈറ്റ് എഫ് സി സൂപ്പർ കപ്പ് സീസൺ 2 ഫിക്സർ പ്രകാശനം ചെയ്തു
റിയാദ് : എ ബി സി കാർഗോ -ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സീസൺ 2, നയൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഫിക്സർ റിലീസ് 47 സ്‌പൈസസ് റെസ്റ്റോറന്റിൽ വർണാഭമായ ചടങ്ങുകളോട് കൂടി നടന്നു .
ടൂർണമെന്റ് ടൈറ്റിൽ സ്പോൺസറായ എ ബി സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ ടൂർണമെന്റ് പാർട്ണർ അറബ് ഡ്രീംസ് കൺസൾട്ടിങ് ഗ്രൂപ്പ് എം ഡി അമീർ എടത്തനാട്ടുകര, നജീബ് , സാദിഖ് എന്നിവർ ഫിക്സർ പ്രകാശനം ചെയ്തു.
ഫിക്‌സർ റിലീസ് ചടങ്ങ് റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു.
ഭാവിയിൽ ടൂർണമെൻ്റുകൾ സംഘടിപ്പിക്കുന്നതിന്
റിഫക്ക് സ്വന്തമായി ഗ്രൗഡ് കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഷീർ ഈങ്ങാപ്പുഴ അദ്ധ്യക്ഷത വഹിച്ചു.
ഫിക്‌സർ റിലീസിനു ശേഷം ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ക്ലബ്ബിന്റെ ടെക്നിക്കൽ മാനേജർ ബഷീർ കാരന്തൂർ വിവരിച്ചു.
ചടങ്ങിന്റെ ഭാഗമായി ക്ലബ്ബിന്റെ പുതിയ ജഴ്സി പ്രകാശനം ഔദ്യോഗിക സ്പോൺസർ കൂടിയായ കാൻഡിൽ നൈറ്റ് ഇലക്ട്രിക്കൽ ട്രാഡിംഗ് മാനേജിങ് പാർട്ണർ ഷിയാസ് എറണാകുളം നിർവഹിച്ചു
റിയാദ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കിഴിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് സീസൺ -2 ഉദ്ഘാടന മത്സരം ഫെബ്രുവരി 22 രാത്രി 10 മണിക്ക് സുലൈ മുത്തവ പാർക്ക് ഗ്രൗണ്ടിൽ അരങ്ങേറും.
ബാക്കി മത്സരങ്ങൾ
ഫെബ്രുവരി , 23 , 27 നും, മാർച്ച് 1 ഫൈനൽ മത്സരവും നടക്കും.
റിയാദിലെ പ്രാദേശിക ക്ലബ്ബു കളിക്കാർക്ക് പുറമെ കേരളത്തിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള പ്രമുഖ കളിക്കാരും ടീമുകളിൽ അണിനിരക്കും.
സൗദി റഫറി അലി അൽ ഖഹ്ത്താനി,സലിം ഫ്രണ്ടി പേ, ശരീഫ് കാളികാവ് എന്നിവർ ആശംസകൾ നേർന്നു.
ഇൽയാസ് തിരൂർ സ്വാഗതവും അൻസാർ ആലപ്പുഴ നന്ദിയും പറഞ്ഞു.