വയനാട്ജി ല്ലയില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.51 ശതമാനം

Update: 2021-06-19 14:45 GMT

വയനാട്: ജില്ലയില്‍ ഇന്ന് (19.06.21) 222 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51 ആണ്. 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62238 ആയി. 59,077 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2,703 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1,691 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി 22 പേര്‍, എടവക, കണിയാമ്പറ്റ 17 വീതം, പനമരം 15, കല്‍പ്പറ്റ, മൂപ്പൈനാട് 13 വീതം, മാനന്തവാടി 12, നൂല്‍പ്പുഴ, തരിയോട് 11 വീതം, തവിഞ്ഞാല്‍ 10, അമ്പലവയല്‍ 9, മീനങ്ങാടി 7, കോട്ടത്തറ, മുട്ടില്‍, വെള്ളമുണ്ട, നെന്മേനി, പടിഞ്ഞാറത്തറ, ബത്തേരി 6 വീതം, പൂതാടി, വൈത്തിരി 5 വീതം, പൊഴുതന 4, തിരുനെല്ലി, പുല്‍പ്പള്ളി 3 വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഗള്‍ഫില്‍ നിന്ന് വന്ന ഒരാളും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂന്ന് പേരും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ടുപേരുമാണ് വിദേശത്ത് നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

239 പേര്‍ക്ക് രോഗമുക്തി

ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 20 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 219 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

906 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.06.21) പുതുതായി നിരീക്ഷണത്തിലായത് 906 പേരാണ്. 775 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10,216 പേര്‍. ഇന്ന് പുതുതായി 49 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. 

Similar News