ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ

Update: 2022-08-30 12:36 GMT

മനാമ: ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ. എട്ടുനോമ്പ് ആചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് ആഗസ്റ്റ് 31 ബുധനാഴ്ച്ച വൈകുന്നേരം 6:15ന് സന്ധ്യാനമസ്‌ക്കാരവും 7.15 വി. കുര്‍ബാനയും 8:45ന് പുതിയ കൊടിമരത്തിന്റെ കൂദാശാകര്‍മ്മവും തുടര്‍ന്ന് പെരുന്നാളിന് കൊടിയേറ്റവും നടത്തും.

സെപ്റ്റംബര്‍ 1,2,3,5,6 തിയ്യതികളില്‍ വൈകുന്നേരം 7:15ന് നടക്കുന്ന സന്ധ്യാനമസ്‌ക്കാരത്തിനും തുടര്‍ന്ന് 'ദൈവപ്രസവിത്രി' എട്ടുനോമ്പ് ധ്യാനത്തിനും റവ. ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ നേതൃത്വം നല്‍കും. അന്നേ ദിവസങ്ങളില്‍ ഗാനശുശ്രൂഷയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച രാവിലെ 6.45ന് പ്രഭാതപ്രാര്‍ത്ഥനയും 8 മണിക്ക് വിശുദ്ധകുര്‍ബാനയും നടക്കും. സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച 6.15ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് 7.15 വി. കുര്‍ബാനയും ഉണ്ടാകും.

ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7ന് വൈകുന്നേരം 6.15ന് സന്ധ്യാനമസ്‌ക്കാരവും 7.15ന് വി. കുര്‍ബാനയും ആശിര്‍വാദവും തുടര്‍ന്ന് കൊടിയിറക്കത്തോടെ എട്ടു നോമ്പ് പെരുന്നാള്‍ സമാപിക്കുകയും ചെയ്യും.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ. റോജന്‍ പേരകത്തും റവ. ഫാ. കുര്യന്‍ മാത്യു വടക്കേപറമ്പിലും നേതൃത്വം നല്‍കുമെന്ന് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പന്‍, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രഷറര്‍ റെജി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Similar News