മോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടി: മമത ബാനര്‍ജി

Update: 2019-05-07 14:41 GMT

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനാധിപത്യത്തിന്റെ മുഖത്തടിയാണ് വേണ്ടതെന്ന് മമത ബാനര്‍ജി. ജയ്ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് കഴിഞ്ഞദിവസം മോദി ചോദിച്ചിരുന്നു. ഇതോടെയാണ് ഇരു നേതാക്കളും തമ്മില്‍ വാക്‌പോര് തുടങ്ങുന്നത്. മോദി ബംഗാളില്‍ വന്ന് ഞാന്‍ കൊള്ളക്കാരിയാണെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നതെന്നും ഇവിടുത്തെ ജനാധിപത്യത്തിന്റെ മുഖത്തടിയാണ് മോദിക്കാവശ്യമെന്നും മമത തിരിച്ചടിച്ചു. ജയ് ശ്രീരാം എന്ന് അഭിമാനത്തോടെ പറയുന്ന മോദി ഒരു രാമക്ഷേത്രമെങ്കിലും നിര്‍മിച്ചിട്ടുണ്ടോ എന്നും മമത ചോദിച്ചു.

Similar News